സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഊർജ പ്രതിസന്ധി; പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രം. ഗൾഫ് മേഖലയിലെ കുടുങ്ങിയ കപ്പലുകളും നാവികരും സുരക്ഷിതരാണെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് കടന്ന രണ്ട് പ്രധാന എൽപിജി ടാങ്കറുകൾ ഈ ആഴ്ച ഇന്ത്യൻ തീരത്ത് എത്തും. 45,000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ‘പൈൻഗ്യാസ്’ ടാങ്കർ മാർച്ച് 27-ന് മാംഗ്ലൂർ തുറമുഖത്തെത്തും, 47,600 മെട്രിക് ടൺ എൽപിജി ഉള്ള ‘ജഗ് വസന്ത്’ ടാങ്കർ മാർച്ച് 26-ന് ഇന്ത്യയിലേക്ക് എത്തുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് അനുശമനം നൽകുന്നതിൽ ഈ രണ്ട് വലിയ കപ്പലുകൾ സഹായകരമാകും. യുദ്ധ ഭീതിയിലുള്ള പശ്ചിമേഷ്യൻ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് കപ്പലുകൾ ഇന്ത്യയിലേക്കെത്തുന്നത്. ‘ജഗ് വസന്ത്’യും ‘പൈൻ ഗ്യാസ്’യും തിങ്കളാഴ്ച സുരക്ഷിത പാതയിൽ പ്രവേശിച്ചു. ഫെബ്രുവരി അവസാനവാരം മുതൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ഹോർമുസ് കടലിടുക്ക് വഴി ചരക്ക് ഗതാഗതം പ്രായോഗികമായി അടഞ്ഞിരുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇറാൻ നടത്തിയ ധാരണപ്രകാരം കപ്പലുകൾക്ക് കടന്നുപോകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

അതേസമയം, ഹോർമുസ് കടലിടുക്ക് തടസ്സം ഒഴിവാക്കാൻ സൗദിയും യുഎഇയും പുതിയ വ്യാപാര റൂട്ടുകൾ ശക്തിപ്പെടുത്താൻ ആവശ്യപ്പെട്ടു. ദമാം-ഷാർജ എന്നീ തുറമുഖങ്ങൾക്കിടയിൽ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കി കടൽ-കര ഗതാഗതം ഏകകാലത്ത് നടത്തുന്നതിലൂടെ ചരക്കു വേഗത്തിൽ നീക്കം ചെയ്യാൻ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളെ നേരിട്ടുള്ള ആക്രമണങ്ങൾ ഇന്നും ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചു. ഖുറംഷഹർ പവർ പ്ലാന്റ് പ്രവർത്തനം തടസ്സപ്പെട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.