സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരു.മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധി: ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷന്‍ പുനരാരംഭിച്ചു.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങളാണ് സംഭാവന നല്‍കിയത്. ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാര്‍ട്ട് എന്ന വിതരണക്കമ്പനിയില്‍ നിന്നും ഇന്ന് ഉപകരണങ്ങള്‍ എത്തിക്കും. ഇതോടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗികളെ വീണ്ടും അഡ്മിറ്റ് ചെയ്തു തുടങ്ങി.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണത്തിനാണ് ക്ഷാമം നേരിട്ടത്. ചെന്നൈയിലെ കമ്പനിയുമായി ദീര്‍ഘ കാല കരാറില്‍ ഏര്‍പ്പെടാനും ആലോചിക്കുന്നുണ്ട്. ശസ്ത്രക്രിയ ഉപകരണം രോഗികളില്‍ നിന്ന് പിരിവിട്ട് വാങ്ങുന്നതായി വകുപ്പ് മേധാവി ഡോക്ടര്‍ ഹാരിസ് ഹസന്‍ വെളിപ്പെടുത്തിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയപ്പോള്‍ രോഗികളില്‍ നിന്ന് പിരിവ് പാടില്ലെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ ശസ്ത്രക്രിയകളും അഡ്മിഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ചു. 29 കോടി നല്‍കാന്‍ ഉള്ളതിനാല്‍ സ്ഥിരം വിതരണ കമ്പനികള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉപകരണ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement