കൊച്ചി: എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. നവംബർ 11 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. 06652 എറണാകുളം ജംഗ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് കേരളത്തിലേക്ക് ലഭിക്കുന്ന മൂന്നാമത്തെ ട്രെയിനാണ്.
കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. പുതിയ സർവീസ് ആരംഭിച്ചതോടെ സതേൺ റെയിൽവേയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 12 ആയി ഉയരും.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. രാവിലെ 5.10ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. തിരിച്ചുപോക്ക് സർവീസ് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ടു രാത്രി 11.00ന് ബെംഗളൂരുവിൽ എത്തും.




