Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഓരോ നിഴലുകള്‍ക്കും ഓരോ കഥ പറയാനുണ്ട്’, ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൊറര്‍ പശ്ചാത്തലത്തില്‍ അഭിലാഷ് വാരിയര്‍ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി. വളരെ നാളുകള്‍ക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറര്‍ ചിത്രം എന്ന പ്രതീക്ഷകള്‍ നല്‍കുന്നതാണ് അരൂപിയുടെ ടീസര്‍.

ഓരോ ഫ്രെയിമിലും ഭയവും ദുരൂഹതകളും നിറച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ടീസര്‍ ഒരു സൂപ്പര്‍ ഹിറ്റ് ഉറപ്പു നല്‍കുന്നുണ്ട്.

പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല,സിന്ധു വര്‍മ്മ,സിജോയ് വര്‍ഗീസ്,
അഭിലാഷ് വാര്യര്‍,കിരണ്‍ രാജ്,ആദിത്യ രാജ് മാത്യു രാജു,കണ്ണന്‍ സാഗര്‍,എ കെ വിജുബാല്‍,നെബു എബ്രഹാം,വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആന്റണി,സുജ റോസ്,ആന്‍ മരിയ,അഞ്ജന മോഹന്‍,രേഷ്മ,
സംഗീത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകനായ അഭിലാഷ് വാര്യര്‍ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.


നിര്‍മ്മാണം പ്രദീപ് രാജ് നിര്‍വഹിക്കുന്നു. ചിത്രത്തിനുവേണ്ടി അമന്‍ ഛായാഗ്രഹണവും വി. ടി. വിനീത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കര്‍ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് ബി. കെ. ഹരിനാരായണന്‍. ഓഡിയോഗ്രാഫി: എം. ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍,കലാസംവിധാനം : മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം: ഷാജി കൂണമാവ്, മേക്കപ്പ് : ജിജു കൊടുങ്ങല്ലൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രവീണ്‍ ബി. മേനോന്‍, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റില്‍സ് : സതീഷ്, പി.ആര്‍.ഒ : എസ്. ദിനേഷ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ജാങ്കോ സ്‌പേസ്, സ്റ്റുഡിയോ : സപ്ത റെക്കോര്‍ഡ്, പോസ്റ്റര്‍ : പാന്‍ഡോട്ട് എന്നിവരാണ് അണിയറയില്‍. ചിത്രം ഉടന്‍തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer