കാസർകോട്: മാലോം എടക്കാനത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും എക്സൈസ് കണ്ടെത്തി. കാസർകോട് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആന്റ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്.
പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡിൽ നിന്നാണ് വാറ്റ് ചാരായം പിടികൂടിയത്. മാലോം എടക്കാനം സ്വദേശി എം ടി സിനോജിൻ്റേതാണ് വാറ്റ് കേന്ദ്രം. ഇയാൾക്കെതിരെ കേസെടുത്തു. പിടികൂടിയ വാഷും വാറ്റ് ചാരയവും ഉദ്യോഗസ്ഥർ നശിപ്പിച്ചു. വാറ്റ് ഉപകരണങ്ങളും ചാരായ സാമ്പിളുകളും തൊണ്ടിയായി കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി നീലേശ്വരം എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.
പ്രിവന്റീവ് ഓഫീസർ എസ്ഐ അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, വി വി ഷിജിത്ത്, ടി വി അതുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി വി ധന്യ എന്നിവരും എസൈസ് സംഘത്തിൽ ഉണ്ടായിരുന്നു.






