സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത് 65 ലക്ഷം രൂപ; രേഖകളില്ലാത്ത പണം പിടിച്ചെടുത്ത് എക്സൈസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വാഹനപരിശോധനക്കിടെ കണ്ടെത്തിയത് രേഖകളില്ലാത്ത 60 ലക്ഷംരൂപ. പാലക്കാട് വാളയാർ ചെക്ക്‌പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് സ്കൂട്ടറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 60 ലക്ഷം രൂപ എക്സൈസ് പിടിച്ചെടുത്തത്. പാലക്കാട് ചിറ്റൂർ സ്വദേശി രതീഷ് (40), മഹാരാഷ്ട്ര സ്വദേശി ശിവാജി ഗെയ്ക്ക് വാദ് എന്നിവരാണ് പണവുമായി എക്സൈസ് പിടിയിലായത്. പുലർച്ചെ 5.20ന് ആയിരുന്നു ഇവർ ഒരു സുസുക്കി ആക്സസ് സ്കൂട്ടറിൽ വാളയാർ എക്സൈസ് ചെക്ക്‌പോസ്റ്റിൽ എത്തിയത്.

പരിശോധന നടത്തിയപ്പോൾ ഇരുവരും ധരിച്ചിരുന്ന ജാക്കറ്റിലെ അറകളിലും സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും പണം കണ്ടെടുത്തു. പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും എവിടേക്ക് കൊണ്ടുപോകുന്നു എന്ന കാര്യത്തിലും ഇവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇതോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പട്ടാമ്പി ഭാഗത്തേക്കാണ് പണം കൊണ്ടുപോയതെന്നും ആർക്കാണ് കൈമാറുന്നതെന്ന് അവിടെ എത്തിയ ശേഷമേ അറിയിക്കൂ എന്നും ഇവർ പിന്നീട് അറിയിച്ചു.

തുടർ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത പണവും ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം പാലക്കാട് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് എം, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാസ്റ്റിൻ കെ.എക്സ്, പ്രിവന്റീവ് ഓഫീസർ ദിനേഷ് കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ അലി അസ്‌കർ പി, ശരവണൻ പി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Tags :

Recent News

Advertisement