കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ഇനി മുതൽ എക്‌സൈസ്. ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാർത്ഥികളെ പിടികൂടാൻ ഒരുങ്ങി എക്സൈസ്. ജൂൺ രണ്ട് മുതൽ മഫ്തി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്തും. എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല.
ലഹരിപദാർഥങ്ങൾ സംബന്ധിച്ച പരാതികൾ 9656178000, 9447178000, ടോൾഫ്രീ നമ്പർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകൾക്ക് കീഴിൽ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.






