സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

വിദഗ്ധ ബൈക്ക് മോഷണ സംഘം ചെന്നൈയിൽ പിടിയിൽ

ചെന്നൈ: ആഡംബര വാഹനങ്ങൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഒരു വർഷത്തോളമായി ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങൾ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്. വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകൾ ഉപയോഗിച്ചായിരുന്നു മോഷണം.

ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങൾ പരിസരമാകെ നിരീക്ഷിച്ച് അവിടവുമായി പരിചിതരാവും. വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച് കഴിഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും എത്തും. മിക്കവാറും അർദ്ധരാത്രിക്ക് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.

ഇരുപത് വയസിന് മേൽ പ്രായമുള്ള ബിരുദധാരികളായ രണ്ട് യുവാക്കളാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. അധികം സിസിടിവി ക്യാമറകളോ സെക്യൂരിറ്റി ഗാർഡുമാരോ ഇല്ലാത്ത സ്ഥലങ്ങൾ തെരഞ്ഞെടുക്കും. മറിച്ച് വിൽക്കുമ്പോൾ മൂന്ന് ലക്ഷം രൂപയെങ്കിലും റീസെയിൽ വാല്യു കിട്ടുന്ന ബൈക്കുകൾ മാത്രമായിരുന്നത്രെ എടുത്തിരുന്നത്.

മോഷ്ടിച്ചെടുക്കുന്ന ബൈക്കുകൾ എല്ലാം ഒരുമിച്ച് ഒരു സ്ഥലത്ത് സൂക്ഷിച്ചിരുന്നില്ല. എല്ലാം പൊതുസ്ഥലങ്ങളിൽ തന്നെ പാർക്കുകൾക്ക് സമീപത്തോ മറ്റോ വെയ്ക്കും. കുറച്ച് ഉൾപ്രദേശങ്ങളാണ് ഇതിനായി കണ്ടെത്തിയിരുന്നത്. വിൽപനയും അവിടെ വെച്ച് തന്നെ. അധികവും കോളേജ് വിദ്യാർത്ഥികളായിരുന്നു ബൈക്കുകൾ വാങ്ങിയിരുന്നത്. പലർക്കും മോഷ്ടിച്ച ബൈക്കുകളാണെന്ന് അറിയില്ലായിരുന്നു. മോഷ്ടാക്കളിലൊരാളായ അർജുന്റെ (22) സാങ്കേതിക ജ്ഞാനമാണ് മോഷണത്തിന് സഹായകമായത്.

വിലകൂടിയ ബൈക്കുകളിലെ ഡിജിറ്റൽ ട്രാക്കിങ് സംവിധാനങ്ങളെയെല്ലാം കബളിപ്പിക്കാനുള്ള സംവിധാനങ്ങൾ ഇയാൾ സജ്ജീകരിച്ചിരുന്നു. ബൈക്കുകളിൽ നിന്ന് ജിപിഎസ് മൊഡ്യൂളുകൾ ഇളക്കി മാറ്റുകയും ചെയ്തു. ബൈക്കുകളുടെ വിൽപന സംബന്ധിച്ച സംഭാഷണങ്ങളെല്ലാം എൻക്രിപ്റ്റഡ് ചാറ്റ് പ്ലാറ്റ്ഫോമുകൾ വഴി നടത്തി. ഇതെല്ലാം കാരണം നിരവധി പരാതികളുണ്ടായിട്ടും ഒരു വർഷത്തോളം ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

സംഘത്തിലെ 24കാരനായ മറ്റൊരാളാണ് വിൽപന നടത്തിയത്. സെക്കന്റ് ഹാൻറ് കച്ചവടക്കാരിൽ വണ്ടി എത്താതെ ആവശ്യക്കാർക്ക് നേരിട്ട് കൈമാറുകയും പലപ്പോഴും വ്യാജ രേഖകൾ നിർമിച്ച് നൽകുകയും ചെയ്തിരുന്നു ഇയാൾ. നല്ല ഡിസ്കൗണ്ടും കോളേജ് വിദ്യാർത്ഥികൾക്ക് നൽകി. ചിലർക്ക് പാർക്കുകൾക്ക് സമീപം വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവിനും കൊടുത്തിരുന്നു.

അണ്ണാ നഗർ ക്രൈം വിങ് നടത്തിയ പരിശോധനയിൽ അഞ്ച് ആഡംബര ബൈക്കുകൾ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇവർ പന്ത്രണ്ടിലധികം ബൈക്കുകൾ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്നാണ് കണക്ക്. ഇത് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമിത്തിലാണ് പൊലീസ്. ഈ വാഹനങ്ങൾ ക്രിമിനൽ പ്രവൃത്തികൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement