Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹേതര ബന്ധം തുടരണം; യു​വ​തി​യു​ടെ ഭർത്താ​വി​നെ ചു​ട്ടു​കൊ​ന്ന മൂന്ന് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മം​ഗളൂരു: വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. ചി​ക്ക​മംഗ​ളൂ​രു ജി​ല്ല​യി​ലാണ് സംഭവം. സംഭവത്തിൽ മൂന്നുപേ‍ർ അറസ്റ്റിൽ. ക​ടൂ​ർ ടൗ​ണി​ൽ പ്ര​ദീ​പ് ആ​ചാ​രി, സി​ദ്ധേ​ഷ്, വിശ്വാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ടൂ​ർ കോ​ട്ട് ലേ ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷിയുടെ ഭർത്താവിനെയാണ് മൂവരും ചേർത്ത് കൊലപ്പെടുത്തിയത്.

കഴിഞ്ഞ മെയ് 31ന് മീനാക്ഷിയുടെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ പ്രദിപ് ആചാരിയും മീനാക്ഷിയും തമ്മിലുള്ള ബന്ധം സു​ബ്ര​ഹ്മ​ണ്യ എ​തി​ർ​ത്ത​താ​ണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer