Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: manglore

മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍

മംഗളൂരു: മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മംഗളൂരു അലോഷ്യസ് കോളജില്‍ എംഎസ്‌സി ബയോസയന്‍സ് വിദ്യാര്‍ഥിയായ അനീഫ് ഖാനാണു(24) മരിച്ചത്. കോട്ടയം ചിറക്കടവില്‍ അബ്ദുല്‍ അസീസിന്റെ മകനാണ്. കൊടിയാല്‍ബെയലിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയിലാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30ന് ആയിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. അനീഫിന്റെ മുറിയിലെ മറ്റു രണ്ടു താമസക്കാര്‍ നാട്ടിലേക്കു പോയതിനാല്‍ ഒറ്റയ്ക്കായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുടുംബത്തിനു വിട്ടുനല്‍കി. ബര്‍ക്കെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

വിവാഹേതര ബന്ധം തുടരണം; യു​വ​തി​യു​ടെ ഭർത്താ​വി​നെ ചു​ട്ടു​കൊ​ന്ന മൂന്ന് പേർ അറസ്റ്റിൽ

മം​ഗളൂരു: വിവാഹേതര ബന്ധം തുടരാൻ യുവതിയുടെ ഭർത്താവിനെ ചുട്ടുകൊന്നു. ചി​ക്ക​മംഗ​ളൂ​രു ജി​ല്ല​യി​ലാണ് സംഭവം. സംഭവത്തിൽ മൂന്നുപേ‍ർ അറസ്റ്റിൽ. ക​ടൂ​ർ ടൗ​ണി​ൽ പ്ര​ദീ​പ് ആ​ചാ​രി, സി​ദ്ധേ​ഷ്, വിശ്വാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​ടൂ​ർ കോ​ട്ട് ലേ ​ഔ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മീ​നാ​ക്ഷിയുടെ ഭർത്താവിനെയാണ് മൂവരും ചേർത്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ മെയ് 31ന് മീനാക്ഷിയുടെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ജൂൺ രണ്ടിന് യുവതിയുടെ ഭർത്താവായ സുബ്രഹ്മണ്യയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതികളിലൊരാളായ […]
Read more

മംഗളൂരുവിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീണു; മൂന്ന് പേർ മരിച്ചു

മംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ മംഗളൂരുവിൽ വീടിന് മുകളിലെക്ക് കുന്നിടിഞ്ഞു വീണു. അപകടത്തിൽ രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ മരിച്ചു. നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട്‌ ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്. നിലവിൽ രണ്ട് പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ എൻ ഡി ആർ എഫ് സംഘം തുടരുകയാണ്. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. ദക്ഷിണ കന്നഡ ജില്ലയിൽ മഴയും മഴക്കെടുതിയും […]
Read more

ബജ്രംഗ്ദള്‍ നേതാവിന്റെ കൊലപാതകം; മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

മംഗളൂരു: ബജ്രംഗ്ദള്‍ മുന്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ. ദക്ഷിണ കന്നട- ഉഡുപ്പി മേഖലകളിലായി മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിലും വ്യാപക അക്രമമാണ് ഉണ്ടായത്. ഒരു ഇടവേളയ്ക്കുശേഷം ദക്ഷിണ കന്നഡയില്‍ വീണ്ടും സംഘര്‍ഷം കനക്കുകയാണ്. നിരവധി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉടുപ്പി ,ദക്ഷിണ കന്നഡ മേഖലകളിലായി മൂന്നു പേര്‍ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സംഘര്‍ഷം വ്യാപിക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer