സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ ലഹരിക്കേസ്; ഷീല സണ്ണിയെ കുടുക്കിയ പ്രതിയുടെ വീട്ടില്‍ റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസിലെ പ്രതി നാരായണദാസിന്റെ വീട്ടിൽ റെയ്ഡ്. തൃപ്പൂണിത്തുറ സ്വദേശിയായ ഇയാളുടെ വീട്ടിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് എരൂരിലെ വീട്ടില്‍ സംഘം പരിശോധനയ്ക്ക് എത്തിയത്. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, ആവശ്യം കോടതി തള്ളി. ഏഴ് ദിവസത്തിനകം പോലീസിന് മുന്നില്‍ ഹാജരാവാനായിരുന്നു നിർദേശം. ഇയാളെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന. നാരായണദാസ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഷീല സണ്ണിയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് നാരായണദാസാണ് ഷീലയുടെ സ്‌കൂട്ടറില്‍ ലഹരിവസ്തു ഒളിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.