കോഴിക്കോട് : ബേപ്പൂർ നിയോജകമണ്ഡലത്തിലെ ഫറോക്ക്, പുതുകൈപ്പാടം – സുരഭി റോഡിന്റെ ഡ്രൈനേജ് നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ. ഓഫീസ് അറിയിച്ചു. ഫണ്ട് അനുവദിച്ച വിവരം എം.എൽ.എ. പി. എ. മുഹമ്മദ് റിയാസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പൊതുജനങ്ങളെ അറിയിച്ചത്.
മഴക്കാലത്ത് ഈ പ്രദേശങ്ങളിൽ നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് എം.എൽ.എയുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പദ്ധതിക്ക് ധനാനുമതി ലഭിച്ചത്. ഡ്രൈനേജ് ജോലികൾ ഉടൻ ആരംഭിക്കുമെന്നും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഇത് ആശ്വാസമാകുമെന്നും എം.എൽ.എ. ഓഫീസ് വ്യക്തമാക്കി.






