സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചു, മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ചേക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിന് നാല് വയസ്സുകാരിയെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍

ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭര്‍ത്താവിന് വധശിക്ഷ നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ലത്തൂര്‍ ജില്ലയിലെ ഉദഗിര്‍ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണ് പ്രതി. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാലാജി റാത്തോഡിനെ അറസ്റ്റ് ചെയ്തു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement