മുംബൈ: ടി20യിൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞു സുര്യകുമാർ യാദവ്. ടി20 നായകസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് സത്യം വെളിപ്പെടുത്തിയ സൂര്യകുമാർ, ആ ഭയം തന്നെ മികച്ച പ്രകടനം നടത്താൻ പ്രചോദനമായി മാറുകയാണെന്നും പറഞ്ഞു.
രണ്ട് ഫോർമാറ്റിൽ നായകനാവുകയും ടി20യിൽ വൈസ് ക്യാപ്റ്റനാകുകയും ചെയ്ത സാഹചര്യത്തിൽ ഭയം സ്വാഭാവികമാണ്. എന്നാലും അത് എന്നെ കൂടുതൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നു. ഞാനും ഗില്ലും ഗ്രൗണ്ടിലും പുറത്തും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. അവനെ കളിക്കാരനായി, വ്യക്തിപരമായി ഞാൻ നന്നായി അറിയുന്ന ഒരാളാണ്. രണ്ട് ഫോർമാറ്റിലും അവനെ നായകനായി തെരഞ്ഞെടുത്തതിൽ സന്തോഷം മാത്രമാണ്” എന്ന് സൂര്യകുമാർ പറഞ്ഞു.
ഭയം തന്റെ കളിയെ ബാധിക്കുമായിരുന്നെങ്കിൽ, രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ പന്തും നേരിടാൻ സാധിക്കില്ലായിരുന്നുവെന്ന് താരം വിശദീകരിച്ചു. രാജ്യാന്തര ടി20യിൽ അരങ്ങേറ്റത്തിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ അടിച്ചുള്ളത്, ഭയം ഇല്ലായ്മ കൊണ്ടാണെന്നും, അതിനാൽ തന്നെ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്ന ഭയം ഉപേക്ഷിച്ചതായും സൂര്യകുമാർ വ്യക്തമാക്കി. കഠിനാധ്വാനം ചെയ്താൽ ഫലം ഉറപ്പാണ് എന്നും താരം അഭിപ്രായപ്പെട്ടു.
അടുത്തിടെ ബാറ്റിംഗിൽ ഫോമിലേക്കുള്ള തിളക്കം കുറവായിരുന്ന സമയത്താണ് ഗില്ലിനെ വൈസ് ക്യാപ്റ്റനായി ഏഷ്യാ കപ്പിലെ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ഏഷ്യാ കപ്പിലെ വിജയത്തിനിടെ പോലും സൂര്യകുമാർ യാദവ് ബാറ്റിംഗിൽ ആവശ്യമുള്ള തിളക്കം കാണിക്കാനായിരുന്നില്ല.






