മദ്യപാനികളായ ഭർത്താക്കന്മാരുടെ പ്രവർത്തികളിൽ സഹികെട്ട് വീട് വിട്ടിറങ്ങിയ സ്ത്രീകൾ പരസ്പരം വിവാഹം കഴിച്ചു . വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം നടന്നത് .കവിത, ഗുഞ്ച എന്നിവരാണ് വിവാഹിതരായത്.
വരൻ്റെ വേഷം ധരിച്ച് എത്തിയ ഗുഞ്ച കവിതയ്ക്ക് സിന്ദൂരം ചാർത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. അതേസമയം ഇൻസ്റ്റാഗ്രാമിലൂടെയാണ് തങ്ങൾ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് അടുപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ആറ് വർഷത്തോളമായി തങ്ങളുടെ ബന്ധം തുടങ്ങിയിട്ട് എന്നും ഇവർ പറഞ്ഞു . ഭർത്താക്കന്മാരിൽ നിന്ന് ഇരുവരും ഗാർഹിക പീഡനം നേരിട്ടുവെന്നും അവർ വെളിപ്പെടുത്തി. ഇരുവരും ദമ്പതികളായി ഗോരഖ്പൂരിൽ ജീവിക്കാൻ തന്നെയാണ് തീരുമാനം.




