കൊച്ചി: സോഷ്യൽ മീഡിയ ഇന്‍ഫ്ളുവന്‍സർ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പിൽ ദിയയുടെയും കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കും. സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പരാതിക്കാരായ ജീവനക്കാർ നൽകിയ മുൻകൂർ ജാമ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നതിന് മുൻപ് മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം ദിയയുടെ ഫ്ലാറ്റിലെത്തി മൊഴിയെടുത്തിരുന്നു. കേസിൽ പൊലീസ് ആവശ്യപ്പെട്ട തെളിവുകൾ എല്ലാം കൈമാറിയിട്ടുണ്ടെന്നും ദിയ കൃഷ്ണ പറഞ്ഞു. അതേസമയം പരാതിക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.






