Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമ്പത്തിക അവലോകനം നേരത്തെ നൽകിയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റ് അവതരണത്തിന്റെ നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നുണ്ട്. എന്നാല്‍ ഇത്തവണ അത് നല്‍കിയില്ല. ലോക്സഭയിലെയും നിയമസഭയിലെയും കീഴ്വഴക്കമാണിതെന്നും അത് നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ലും ധനമന്ത്രി സാനമ്പത്തിക അവലോകനം വെയ്ക്കാത്തത് ഉന്നയിച്ചിരുന്നുവെന്നും ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് സാമ്പത്തിക അവലോകനം സര്‍ക്കുലേറ്റ് ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു.

Greeshma Celine Benny

Advertisement
WhiteswanTV Footer