തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയും ഒരു പവന് 1,09,680 രൂപയുമാണ് വില.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് സ്വർണവില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും ഒരു പവന് 2,450 രൂപയുമാണ് വില.




