Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Budget 2025

സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ സംവിധാനം രൂപീകരിക്കാന്‍ ബജറ്റില്‍ 2 കോടി

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കെതിരെയും ബജറ്റില്‍ 2 കോടി അനുവദിച്ചതായി ധനമന്ത്രി.സൈബര്‍ അധിക്ഷേപം തടയുന്ന സംവിധാനങ്ങള്‍ക്കെതിരെ സംവിധാനം രൂപീകരിക്കുന്നതിനായാണ് 2 കോടി ബജറ്റില്‍ വകയിരുത്തിയത്. പിആര്‍ഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. തെറ്റായ വാര്‍ത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബര്‍ വിംഗ് ശക്തിപ്പെടുത്തും.
Read more

കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സർക്കാർ; 270 കോടി അനുവദിച്ചു

തിരുവനന്തപുരം: കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സർക്കാർ. കുടുംബശ്രീക്കായി 270 കോടി അനുവദിച്ചുവെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. […]
Read more

കെ ഹോം വരുന്നു: ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കുറഞ്ഞ നിരക്കിൽ വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കും

തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതികളുടെ പ്രാരംഭ ചിലവുകൾക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്നതാണ് പദ്ധതി. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചുക്കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ […]
Read more

ആരോഗ്യരംഗത്ത് മുന്നേറ്റത്തിനൊരുങ്ങി കേരളം; ഹെൽത്ത് ടൂറിസത്തിന് 50 കോടി

തിരുവനന്തപുരം: കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 50 കോടി രൂപയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കേരള ഹെൽത്ത് ടൂറിസത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കൽ, അതിന്റെ വളർച്ച, ഡിജിറ്റൽ ഹെൽത്ത് കെയർ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, സൈബർ സെക്യൂരിറ്റി, അണുബാധ തടയൽ, ആരോഗ്യ സംരക്ഷണത്തിൽ സുസ്ഥിരമായ നവീകരണം, അന്തർദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കേരളം മുന്നോട്ട് പോകുന്നത്. മെഡിക്കൽ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്നതാണ് കേരള […]
Read more

തിരുവനന്തപുരത്ത് മെട്രോ റെയിൽ; മൂന്ന് നഗരങ്ങൾക്ക് മെട്രോ പൊളിറ്റൻ പ്ലാൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. വമ്പൻ പദ്ധതികളാണ് ബജറ്റിൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണശാല ആരംഭിക്കുന്നതിന് കേന്ദ്രവുമായി ഇടപെടലുകൾ നടത്തും. ഇതുവരെയുള്ള വിഴിഞ്ഞം തുറമുഖ പ്രവർത്തനത്തിന്റെ മുഴുവൻ തുകയും ചെലവഴിച്ചത് സംസ്ഥാന സർക്കാരാണെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു നഗരങ്ങളെ മെട്രോ പൊളിറ്റിൻ പ്ലാനിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളെയാണ് പ്ലാനിൽ ഉൾപ്പെടുത്തിയത്.സർവീസ് പെൻഷൻ കുടിശിക […]
Read more

സാമ്പത്തിക അവലോകനം നേരത്തെ നൽകിയില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റ് അവതരണത്തിന്റെ നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നുണ്ട്. എന്നാല്‍ ഇത്തവണ അത് നല്‍കിയില്ല. ലോക്സഭയിലെയും നിയമസഭയിലെയും കീഴ്വഴക്കമാണിതെന്നും അത് നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ലും ധനമന്ത്രി സാനമ്പത്തിക അവലോകനം വെയ്ക്കാത്തത് ഉന്നയിച്ചിരുന്നുവെന്നും ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിച്ച് […]
Read more

കേരളം ഒരു ടേക്ക്ഓഫിന് സജ്ജമായി: സംസ്ഥാനത്ത് ബജറ്റ് അവതരണം ആരംഭിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ കേരളം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഗ്യാരണ്ടിയാണ്. സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയ്ക്ക് കാരണം. ഇത് മനസ്സിലാക്കി ജീവനക്കാര്‍ […]
Read more

കേന്ദ്ര ബജറ്റ് വിവേചനപരം, കർണാടകയ്ക്ക് ഒന്നും ലഭിച്ചില്ല; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ ശക്തമായി വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നിരാശാജനകമാണെന്നും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും തന്നെ നൽകിയില്ലെന്നും അദ്ധഹം പറഞ്ഞു. ബജറ്റിന് മുന്നോടിയായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു, സംസ്ഥാനത്തിനു വേണ്ടി നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഒന്നുപോലും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ നികുതി […]
Read more

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല തികച്ചും അവഗണിക്കപ്പെട്ടുവെന്ന ആരോപണമാണ് ഈ ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം മുൻകൂട്ടി പരിഗണിച്ചിരുന്നില്ല. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്ത് എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിമാരുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നുവെന്നും, അതിനൊടുവിലും കേരളത്തിന് […]
Read more

വിഴിഞ്ഞത്തേയും വയനാടിനേയും അവഗണിച്ചു : ധനമന്ത്രി കെ എൻ ബാലഗോപാൽ

2025 2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിച്ചില്ലെന്നും ധനമന്ത്രി വിമർശിച്ചു.എല്ലാ സംസ്ഥാനങ്ങളോടും തുല്യനിലപാടല്ല സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. വയനാട് , മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ടൊരു പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ട് പോലുമില്ല എന്നും വിഴിഞ്ഞം പദ്ധതിയും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്ന് കെ എൻ ബാലഗോപൽ വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യ അനുസരിച്ച് 73000കോടി […]
Read more

Recent News

Advertisement
WhiteswanTV Footer