കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. മൂന്നാം നിലയിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഇന്ന് പരിശോധന നടത്തും. കെട്ടിട പരിപാലന ചട്ടം പാലിച്ചോയെന്ന് പരിശോധിക്കും.
തീപിടിത്തത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി ജയതലിക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിലാണ് ആദ്യം തീപിടിച്ചത്. ഇവിടെ നിന്നും സമീപത്തുള്ള കടകളിലേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം എടുത്താണ് തീ അണച്ചത്. തീ പിടിത്തത്തില്‍ വസ്ത്രഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.






