സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആയതിന് ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട.

വിവിധ സമുദായ നേതാക്കളുമായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്ന രാജീവ്‌ ചന്ദ്രശേഖർ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

Advertisement

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പോയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് (18) മരിച്ചത്. മൃതദേഹത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയതോടെ പോലീസ് അന്വേഷണം

Read More »

പത്തനാപുരത്ത് ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സിനിമാപറമ്പ് ഇടക്കാട് സ്വദേശി ജെസ്സി സണ്ണി (55) ആണ് മരിച്ചത്. പത്തനാപുരം-അടൂർ റൂട്ടിൽ ശാലേംപുരത്താണ് അപകടം നടന്നത്. പത്തനാപുരത്തുള്ള ബന്ധുവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ജെസ്സി.

Read More »

സതീശന് ചെന്നിതലയുടെ ചെക്ക് : മതമേലദ്ധ്യക്ഷന്മാരെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരുകളുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന പുതിയൊരു പടയൊരുക്കത്തിനാണ് കോൺഗ്രസ് സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കേരളത്തിന്റെ തെരുവുകളിൽ ജനമനസ്സുകൾ കീഴടക്കാൻ ശ്രമിക്കുമ്പോൾ,

Read More »

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക്

Read More »

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം : പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63)

Read More »

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »
Advertisement