സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

“ആദ്യം റോഡ് പിന്നെ വോട്ട്” പെരുവാട്ടിലെ നാട്ടുകാർ പ്രതിഷേധത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ പത്താം വാർഡിലെ പെരുവാട്ടിൽ പ്രദേശവാസികൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ചെറിയൊരു മഴപെയ്താൽ പോലും റോഡ് മുഴുവൻ വെള്ളത്തിനടിയാകുന്ന അവസ്ഥയോടുള്ള അസഹനമാണ് പ്രതിഷേധമായി മാറിയത്.

വർഷങ്ങളോളമായി റോഡ് ഉയർത്തി പുനർനിർമ്മിക്കണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചത്. എംഎൽഎക്കും പഞ്ചായത്ത് ഭരണസമിതിക്കുമൊക്കെ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.“വർഷങ്ങളായി കാത്തിരിപ്പ്. ഞങ്ങൾക്കാവശ്യമായത് വോട്ട് അല്ല, റോഡാണ്” ഈ മുദ്രാവാക്യവുമായി നാട്ടുകാർ സ്ഥാനാർഥികൾക്ക് മുന്നറിയിപ്പും നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാകുന്നത് വരെ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement