Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തേനീച്ച ആക്രമണത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: റോഡരികിലെ തേനീച്ചക്കൂട് ഇളകിയതിനെ തുടർന്ന് സമീപവാസികൾക്കും യാത്രക്കാർക്കും തേനീച്ചയുടെ ആക്രമണം. മംഗലംഡാം ഒടുകൂർ ശിവൻകോവിലിന് സമീപം മെയിൻ റോഡരികിലുള്ള മാവിലെ തേനീച്ചക്കൂടാണ് ഇളകി അപകടാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ പ്രദേശവാസികളായ ലക്ഷ്മി (67), കമലം (54), സീനത്ത് (40), ആദിൽ (13), സുന്ദരൻ (50) എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ മംഗലംഡാമിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. . ഇതിന് പുറമെ, മംഗലംഡാം–മുടപ്പല്ലൂർ റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന നിരവധി യാത്രക്കാരും തേനീച്ചയുടെ ആക്രമണത്തിൽപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. വിവരം അറിഞ്ഞ് മംഗലംഡാം പൊലീസ് സ്ഥലത്തെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാവിന്റെ മുകളിലെ തേനീച്ചക്കൂട് ഇളകി അപകടഭീഷണി നിലനിൽക്കുന്നതായി പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായും പറയുന്നു. എപ്പോഴും വാഹനഗതാഗതവും നിരവധി വീടുകളും ഉള്ള പ്രദേശമായതിനാൽ, തേനീച്ചക്കൂട് അടിയന്തരമായി നീക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix