തൃശ്ശൂർ: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും തിരുനാളിന് തുടക്കമായി. വികാരി റവ. ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ്കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബ്ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു. പിന്നീട് തിരുമുടിക്കുന്ന് പ്രവാസികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ സംഗീത പരിപാടിയും ഉണ്ടായിരുന്നു.
ശനിയാഴ്ചയാണ് വി. സെബസ്ത്യാനോസിന്‍റെ തിരുനാള്‍. രാവിലെ 06. 30ന് വി.കുർബാന, നിത്യസഹായ മാതാവിന്‍റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് പള്ളിയില്‍ നിന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നുള്ളിക്കല്‍. വൈകിട്ട് 05ന് റവ. ഫാ. അഖിൽ അപ്പാടന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയും ഫാ. ദേവസ്സി തയ്യിൽ സന്ദേശവും നൽകും തുടർന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും യൂണിറ്റുകളിൽ നിന്നും അമ്പ് കമ്മിറ്റികളുടെ പ്രദക്ഷിണവും ഉണ്ടായിരിക്കും.
ഞായറാഴ്ചയാണ് വി. കൊച്ചുത്രേസ്യയുടെ തിരുനാള്‍. രാവിലെ 06. 45നും 09- നും വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 05 -30ന് റവ. ഫാ.അമൽ മാളിയേക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന. മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഡോ. ഫാ. സ്റ്റാൻലി പുൽപ്രയിൽൻറെ സന്ദേശം. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
തിങ്കള്‍ വൈകിട്ട് 05- 30ന് മരിച്ചവരുടെ ഓര്‍മ്മക്കായി പാട്ടുകുര്‍ബ്ബാന, സെമിത്തേരി സന്ദര്‍ശനം. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകനായ ശ്രീരാഗ് ഭരതനും സംഘവും നയിക്കുന്ന ബീറ്റ്സ് ഓഫ് തൃശൂരിന്റെ ഗാനമേള ഉണ്ടായിരിക്കും. തിരുനാളിന്റെ നടത്തിപ്പിനായി കൈക്കാരന്മാരായ ഷിബു തയ്യിൽ, ബെന്നി പോൾ വല്ലൂരാൻ, കൺവീനർ അഡ്വ. ഷോജി അഗസ്റ്റിൻ ചൂരക്കൽ, വൈസ് ചെയർമാൻ അവരാച്ചൻ തച്ചിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.










