എറണാകുളം: കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിൽ. ആമ്പല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ചയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയായിരുന്നു തയ്യാറാക്കിയത്.
കാഞ്ഞിരമറ്റം സ്വദേശിനിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാനായിരുന്നു ബിരിയാണി ചലഞ്ച്. തുടർന്ന് ബിരിയാണി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഛര്‍ദിയും തലവേദനയുമടക്കമുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് 50ഓളം പേരാണ് ചികിത്സ തേടിയത്.






