ന്യൂഡൽഹി : ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ വിദേശ കോച്ചുമാർക്ക് ദില്ലിയിൽ തെരുവ് നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സംഭവം . കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോയും, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സുവും പരിക്കേറ്റു. ഇരുവരെയും ഉടൻ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതായി അധികൃതർ അറിയിച്ചു.
104 രാജ്യങ്ങളിൽ നിന്നുള്ള 1,200 അത്ലറ്റുകൾ പങ്കെടുക്കുന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ആദ്യമായി വേദിയാകുകയാണ്. 2030 കോമൺവെൽത്ത് ഗെയിംസിനും 2036 ഒളിംപിക്സിനും ഇന്ത്യയുടെ ആറിഹൃദായമായ ഒരുക്കങ്ങളിലാണ് ഈ സംഭവം സുരക്ഷാ പ്രതിസന്ധിയെന്ന ചോദ്യങ്ങൾ ഉയർത്തിയത്.






