മലപ്പുറം: സിപിഐ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) മുൻ മലപ്പുറം ഡിസി അംഗവും ഏറനാട് മണ്ഡലം സെക്രട്ടറിയുമായിരുന്ന മുക്കം ചന്ദ്രൻ മാസ്റ്റർ (75) നിര്യാതനായി. അരിക്കോട് പത്തനാപുരം സ്വദേശിയാണ്. മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായിരുന്ന അദ്ദേഹം ജനകീയനായ നേതാവായിരുന്നു.
ഭാര്യ: ഇന്ദിര (റിട്ട. അധ്യാപിക, എ.എൽ.പി.എസ് വടക്കും മുറി).മക്കൾ: ആശ, അനിഷ.മരുമക്കൾ: ബിജു (പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്), അനൂപ് കുമാർ (സീനിയർ സൂപ്രണ്ട്, ഗവ. കോളേജ് മൊകേരി).അന്തരിച്ച നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെക്കും.






