സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൈക്കൂലി കേസിൽ മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 5 വർഷം കഠിന തടവും; 75,000 രൂപ പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ബിൽ മാറാൻ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അഞ്ച് വർഷം കഠിന തടവും 75,000 രൂപ പിഴയും. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ജോൺ കോശിക്കാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ ജഡ്‌ജ് എ. മനോജ് ശിക്ഷ വിധിച്ചത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.

തിരുവനന്തപുരം പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷനിൽ 2017- 18 വർഷത്തിൽ അമൃത് പദ്ധതി പ്രകാരം നടപ്പിലാക്കിയ പ്രവൃത്തികളിൽ ബില്ലുകൾ പാസാക്കി നൽകിയതിന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് 2021ലാണ് ജോൺ കോശിയെ വിജിലൻസ് പിടികൂടിയത്. പരാതിക്കാരൻ്റെ മകൻ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള 110 എംഎം എസി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയിരുന്നു.

കൈക്കൂലി നൽകാത്തതിനാൽ ബിൽ മാറാതെ 16 മാസം വെച്ച് താമസിപ്പിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയറോടും ചീഫ് എഞ്ചിനീയറോടും കേരള വാട്ടർ അതോറിറ്റി എംഡിയോടും പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. അതിന് ശേഷം കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്‌തപ്പോൾ മാത്രമാണ് ജോൺ കോശി ബിൽ മാറി നൽകിയത്. എന്നാൽ ബിൽ മാറിയ ശേഷം തുക മുഴുവനായി അനുവദിക്കാൻ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട ജോൺ കോശി, പരാതിക്കാരനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങവെയാണ് വെള്ളയമ്പലത്തെ ഓഫീസിൽ നിന്നും വിജിലൻസിൻ്റെ പിടിയിലായത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.