തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആര് രഘുചന്ദ്രബാൽ അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. 1980ൽ കോവളം നിയോജകമണ്ഡലത്തുനിന്നും, 1991ൽ പാറശാല നിയോജകമണ്ഡലത്തുനിന്നും നിയമസഭയിലെത്തിയിരുന്നു. അതിനു മുൻപ് കാഞ്ഞിരംകുളം പഞ്ചായത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.




