കോട്ടയം: പാലാ നഗരസഭ മുൻ കൗൺസിലറും എൻ.എസ്.എസ് (NSS) മുൻ ഡയറക്ടർ ബോർഡംഗവുമായിരുന്ന ചൊള്ളാനിക്കൽ സി.പി. ചന്ദ്രൻ നായർ (76) അന്തരിച്ചു. ഇന്ന് രാവിലെ 9.32-ന് കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം മീനച്ചിൽ താലുക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പാലായിലെ പ്രമുഖ ആധാരമെഴുത്ത് ഓഫീസ് ഉടമയുമായിരുന്നു. നഗരസഭാംഗം എന്ന നിലയിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം എന്ന നിലയിലും പാലായുടെ പൊതുരംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ (18-01-2026, ഞായർ) രാവിലെ പാലാ മുരിക്കുംപുഴയിലുള്ള ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം
മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ









