ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി വി രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായിരുന്ന അദ്ദേഹം 1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് വി രാമസ്വാമി. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993 ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ അദ്ദേഹം നേരിട്ടത്.
അന്നത്തെ ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ലോക്‌സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായില്ല. ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാര്‍ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും ഇദ്ദേഹം തന്നെ ആയിരുന്നു.






