കോഴിക്കോട്: കൊടുവള്ളിയിൽ 4 കോടി രൂപ പിടികൂടി. എളേറ്റിൽ വട്ടോളിയിൽ വെച്ച് രേഖകളില്ലാതെ കടത്തുകയായിരുന്ന നാല് കോടി രൂപയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു.
കാറിന്റെ രഹസ്യ അറയിൽ പണം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.






