കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.
പുലർച്ചെ 3.30 നാണ് അപകടം നടന്നത്. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ അഗ്നിരക്ഷാ സേന അടക്കമെത്തി കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് പൊളിച്ചെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് വിവരം.






