മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ടു പേര് പരിക്കേറ്റ് ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. മങ്കടയിലെ പന്തല്ലൂര്‍ മല വ്യൂപോയിന്റില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഇടിമിന്നലേറ്റത്. കുഴഞ്ഞുവീണ ഇവരെ നാട്ടുകാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.






