സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊതു സ്ഥലങ്ങളിലെ പുകവലി നിരോധിച്ച് ഫ്രാൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പൊതുസ്ഥലങ്ങളിൽ പുകവലി കർശനമായി നിരോധിച്ച്‌ ഫ്രാൻസ്. 2025 ജൂലൈ 1 മുതലാണ് ഫ്രാന്‍സിലെ തുറസായ പൊതുവിടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ പ്രകാരം ബീച്ചുകൾ, പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സ്കൂളുകൾക്ക് സമീപത്തും പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ഇപ്പോൾ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും, വാപ്പിംഗ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പുകവലി നിരോധനം ലംഘിക്കുന്നവർക്ക് €114 (ഏകദേശം 11,063 രൂപ) പിഴ ചുമത്തും. മുനിസിപ്പൽ പോലീസാണ് ഈ നടപടി നടപ്പിലാക്കുക, പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പിന്തുണ സംവിധാനങ്ങൾ വർദ്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. 2032 ആകുമ്പോഴേക്കും ‘പുകയില രഹിത തലമുറ’യെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഫ്രാൻസിന്‍റെ 2023–2027 -ലെ ദേശീയ പുകയില വിരുദ്ധ പരിപാടിയുടെ ഭാഗമാണ് ഈ രാജ്യവ്യാപക നിരോധനം.

Content: France bans smoking in public places

Tags :

Recent News

Advertisement