Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വായടപ്പിച്ച് ഡെംബലേ! നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്; ഫ്രാന്‍സിന് ജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫ്രാന്‍സ്: ഫിഫ ലോകകപ്പ് മത്സരത്തിൽ നോർവെക്കെതിരെ ഫ്രാൻസിന് തകർപ്പൻ വിജയം. ഒരു ഗോളിന് എതിരെ നാല് ഗോളുകൾക്ക് ജയിച്ച മത്സരത്തിൽ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലേ ഹാട്രിക് നേടി തിളങ്ങി.

മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ഡെംബലേ, തുടർന്ന് രണ്ട് മിനിറ്റിനുള്ളിൽ രണ്ടാം ഗോളും നേടി. 32-ാം മിനിറ്റിൽ മൂന്നാം ഗോൾ കൂടി നേടി ഹാട്രിക് പൂർത്തിയാക്കി. ഇതോടെ വെറും 32 മിനിറ്റിനുള്ളിൽ ഹാട്രിക് നേടുന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി.

ഡെംബലേയോടൊപ്പം ഡിസൈർ ഡൗ ഫ്രാൻസിനായി ഒരു ഗോൾ നേടി. നോർവെയ്ക്കായി തെലോ ആസ്ഗാർഡ് ഇഞ്ചുറി സമയത്ത് ആശ്വാസ ഗോൾ നേടി. മത്സരത്തിനിടെ നോർവെ പെനാൽറ്റി നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി.

കിലിയൻ എംബാപ്പെ–എർലിങ് ഹാലണ്ട് പോരാട്ടമായി വിശേഷിപ്പിച്ച മത്സരത്തിലാണ് ഡെംബലേയുടെ പ്രകടനം ശ്രദ്ധേയമായത്. ഹാലണ്ട് മത്സരത്തിൽ കളിച്ചില്ല. പത്ത് മാറ്റങ്ങളുമായാണ് നോർവെ ഇറങ്ങിയത്.

ലോകകപ്പ് ചരിത്രത്തിൽ ആദ്യ പകുതിയിൽ ഹാട്രിക് നേടുന്ന ആറാമത്തെ താരമായി ഡെംബലേ മാറി. ജസ്റ്റ് ഫോണ്ടെയ്ന്‍, കിലിയൻ എംബാപ്പെ എന്നിവർക്കുശേഷം ഹാട്രിക് നേടുന്ന നാലാമത്തെ ഫ്രഞ്ച് താരവുമാണ് അദ്ദേഹം.

Advertisement
WhiteswanTV Footer