സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിദ്യാർത്ഥിക്കൾക്ക് സൗജന്യ യാത്ര : മെട്രോ യാത്രനിരക്കില്‍ 50 ശതമാനം ഇളവ് ;വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ പ്രചാരണങ്ങളും വാഗ്ദാനങ്ങളും ആയി എത്തിയിരിക്കുകയാണ് മുന്നണികൾ . ഇപ്പോഴിതാ അത്തരത്തിൽ ഒരു വാഗ്ദാനവുമായി ജനങ്ങളെ കൈയിൽ എടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആം ആദ്മി പാർട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര നല്കുമെന്ന വാഗ്‌ദാനവുമായാണ് കെജ്രിവാൾ എത്തിയത് .പണമില്ലത്തതു കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നഷ്ടപെടരുതെന്നും അദേഹം പറഞ്ഞു.

സൗജന്യ യാത്ര പദ്ധതി സര്‍ക്കാരിന്റെ പരിഗണയിലാണെന്നും ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് മെട്രോ യാത്രനിരക്കില്‍ 50 ശതമാനം ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചതായും കെജ്രിവാള്‍ അറിയിച്ചു. ഡല്‍ഹി മെട്രോയില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ഓഹരിയുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി ചൂണ്ടികാട്ടുന്നത്.
വിദ്യാർത്ഥികളുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.