ഭോപ്പാൽ: അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് 11-ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. രേവ ജില്ലയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്.
തന്റെ നോട്ട്ബുക്കിൽ അധ്യാപകൻ മർദ്ദിക്കുകയും കൈ അമർത്തുകയും അനാവശ്യമായി കൈപിടിക്കുകയുമുണ്ടെന്ന് കുറിപ്പ് കണ്ടെത്തിയതായി എഎസ്പി ആരതി സിംഗ് അറിയിച്ചു.
സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










