Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡ് നവീകരണത്തിന് തുക അനുവദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾ ബി സി നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 6.1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു.

കോടശ്ശേരി പഞ്ചായത്തിലെ കുറ്റിക്കാട് റോഡ് മുതൽ – കൂർക്കമറ്റം – സൗത്ത് മാരാംകോട്- അക്ക്വേഷ്യ റോഡ് വരെ (1.5 കോടി), കോർമല ആശ്രമം- ചെമ്പൻകുന്ന് – പുളിങ്കര- മാരംകോട്- പാല ഗ്രൗണ്ട് റോഡ് വരെ (2.30 കോടി), ചട്ടികുളം തലവരിപ്പാറ റോഡ് മുതൽ കുറ്റിക്കാട് റോഡ് വഴി പരിയാരം പഞ്ചായത്തിലെ ത്രിപ്പാപ്പിള്ളി റോഡ് വരെ( 2.3 കോടി) തുടങ്ങിയ റോഡുകളുടെ നിർമ്മാണത്തിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.

തദ്ദേശ സ്വയഭരണ വകുപ്പ് എഞ്ചിനിയറിങ് വിഭാഗത്തിനാണ് പ്രവർത്തികളുടെ നിർവ്വഹണ ചുമതല. പ്രവർത്തികൾകളുടെ സാങ്കേതിക അനുമതിയ്ക്കായുള്ള തുടർ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയതായും എംഎൽഎ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix