കാൽഗറി : ആൽബർട്ട ബാൻഫിൽ നടക്കുന്ന ജി 7 രാജ്യങ്ങളിലെ ധനകാര്യ ഉദ്യോഗസ്ഥരുടെ ഉച്ചകോടി ഇന്ന് സമാപിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് യുദ്ധം ഉൾപ്പെടെയുള്ള ആഗോള വ്യാപാര വിഷയങ്ങൾ, യുക്രെയ്ൻ യുദ്ധം, കൃത്രിമബുദ്ധി എന്നിവ ചർച്ചാ വിഷയമായിരുന്നു.
കനേഡിയൻ ധനകാര്യ മന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ ഫ്രാൻസുമായും ഇറ്റലിയുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടാതെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി. ട്രംപ് തീരുവ ചുമത്തിയ രാജ്യങ്ങളുമായി വ്യാപാര കരാറുകൾക്കായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി നടക്കുന്നത്. ജൂൺ 15 മുതൽ 17 വരെ കാനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ ഒത്തുചേരൽ






