തൃശ്ശൂർ : മുൻ നാട്ടിക എം.എൽ.എയും ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണുമായ ഗീതാ ഗോപി കുടുംബസമേതം ഗുരുവായൂർ ദേവസ്വം സ്കൂളിലെ 21-ാം വാർഡിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇത്തവണയും ഗുരുവായൂർ നഗരസഭ ഇടതു പക്ഷത്തിന് തന്നെയെന്ന് ഗീതാ ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം
കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്









