പാലക്കാട്: പാലക്കാട് ആലത്തൂരിൽ ജെമിനി ഗ്രാന്റ് സർക്കസിന് തുടക്കമായി. ആലത്തൂർ പുതുകുളം ക്ഷേത്ര മൈതാനത്താണ് സർക്കസ് നടക്കുന്നത്. ആദ്യ ഷോ സ്ഥലം എം എൽ എ കെ ഡി പ്രസേനൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരവക്കൽ, സെക്രട്ടറി ഡേ: ഡെമിത്രാവ്തുടങ്ങിയവർ പ്രസംഗിച്ചു. ആഫ്രിക്കൻ താരങ്ങൾ ഉൾപ്പെടെ 60 ഓളം കലാകാരൻമാരെ അണിനിരത്തിയ ഷോ ജനങ്ങൾക്ക് പുത്തൻ ഉണർവ് ഏകി. ശനിയും ഞായറും മൂന്ന് ഷോയും ബാക്കിയുള്ള ദിവസങ്ങളിൽ രണ്ട് ഷോയുമാണ് ഉണ്ടാവുകായെന്ന് സംഘാടകർ അറിയിച്ചു.






