തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ, സിവിൽ സപ്ലൈസ് വകുപ്പ് വെബ്സൈറ്റ്, സിറ്റിസൺ പോർട്ടൽ എന്നിവ വഴിയേ സമർപ്പിക്കാം.
വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, 2025-ലെ സ്ഥല നികുതി രസീത്, ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിലെ വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി,പട്ടികവർഗ വിഭാഗക്കാരായവർക്ക് ജാതി സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർക്കുള്ള രേഖകൾ, ജീർണാവസ്ഥയിലുള്ള വീടുകൾ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി ഇല്ലാത്തവരെ സംബന്ധിച്ച സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക്ക് ക്ഷേമനിധി അംഗത്വ പാസ് ബുക്ക് പകർപ്പ്, മാരക രോഗമുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ രേഖകളിൽ ഉൾപ്പെടുന്നത്.






