ഗോവ: വടക്കൻ ഗോവയിലെ ഷേക്ത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 100 പേർ മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടുമായി ഗോവ സർക്കാർ നിയോഗിച്ച വസ്തുതാന്വേഷണ സമിതി . ദുരന്തത്തിന് കാരണം മുന്നറിയിപ്പുകൾ അവഗണിച്ചതാണെന്നാണ് കണ്ടെത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ സംഭവിച്ച പിഴവ് , അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, നടപ്പാക്കലിന്റെ അഭാവം, തുടങ്ങിയവയുടെ പോരായ്മകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭക്തരുടെ അനിയന്ത്രിതമായ പെരുമാറ്റവും ശരിയായ ജനക്കൂട്ട നിയന്ത്രണ നടപടികളുടെ അഭാവവും അപകടത്തെ കൂടുതൽ ഗുരുതരമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു . അതേസമയം ഈ അപകടത്തിന് തൊട്ടുപിന്നാലെ തന്നെ ജില്ലാ മജിസ്‌ട്രേറ്റിനെയും ജില്ലാ പോലീസ് സൂപ്രണ്ടിനെയും സർക്കാർ സ്ഥലം മാറ്റിയിരുന്നു .മെയ് 3 നായിരുന്നു ഷിർഗാവോ ഗ്രാമത്തിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും ആറ് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.






