കൊച്ചി : വളര്‍ന്നു വരുന്ന മുന്‍നിര മാര്‍ക്കറ്റ് എഫ്എംസിജി കമ്പനിയായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയില്‍ ആരംഭിച്ച കമ്പനിയുടെ ആദ്യത്തെ സമഗ്ര ഗ്രീന്‍ഫീല്‍ഡ് പ്ലാന്‍റ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ നാദിര്‍ ഗോദ്റെജ്, ജിസിപിഎല്‍ എംഡിയും സിഇഒയുമായ സുധീര്‍ സിതാപതി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സിന്തോള്‍ ഒറിജിനല്‍ സോപ്പിന്‍റെ നിര്‍മാണത്തിനും മുഖ്യമന്ത്രി ഔദ്യോഗികമായി തുടക്കമിട്ടു.
2024-ല്‍ ജിസിപിഎല്‍ തമിഴ്നാട്ടില്‍ അത്യാധുനിക നിര്‍മ്മാണ കേന്ദ്രത്തിനായി ഭൂമിപൂജ നടത്തുകയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 515 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തിയ ഏറ്റവും വലിയ ഒറ്റതവണത്തെ നിക്ഷേപമാണിത്. 27 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ പ്ലാന്‍റ് 13 മാസം എന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
നവീകരണം, സുസ്ഥിരത, ഉള്‍ക്കൊള്ളല്‍ എന്നിവ ഒത്തുചേര്‍ന്ന് നിര്‍മ്മാണ രംഗത്തിന്‍റെ ഭാവി രൂപപ്പെടുത്താനുള്ള ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍റെ പ്രതിബദ്ധതയെയാണ് ചെങ്കല്‍പ്പെട്ട് പ്ലാന്‍റെന്ന് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ നാദിര്‍ ഗോദ്റെജ് പറഞ്ഞു. ഈ അത്യാധുനിക ഉല്‍പാദന കേന്ദ്രം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല അതിന് പുറമെ തൊഴിലാളികളുടെ ക്ഷേമത്തിനും വൈവിധ്യത്തിനും വലിയ ഊന്നല്‍ നല്‍കുകയും ചെയ്യും. സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യവും വൈകല്യമുള്ളവര്‍ക്കും എല്‍ജിബിടിക്യുഐഎ+ സമൂഹത്തില്‍ നിന്നുള്ളവര്‍ക്കും 5 ശതമാനം പ്രാതിനിധ്യവുമാണ് ഉള്ളത്. ഉള്‍ക്കൊള്ളലും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തങ്ങളുടെ തുടര്‍ച്ചയായ പ്രതിബദ്ധതയാണിത് കാണിക്കുന്നത്. ആളുകളെ ശക്തിപ്പെടുത്തുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും എല്ലാവര്‍ക്കുമായി സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നിര്‍മ്മാണ മേഖലയുടെ ഭാവിന്നെും അദ്ദേഹം പറഞ്ഞു
തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ സൃഷ്ടി, സ്ത്രീ ശാക്തീകരണം എന്നിവയിലൂടെയുള്ള പുരോഗതിതിയിലാണ് തമിഴ്നാട് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ചെങ്കല്‍പ്പെട്ട് ജില്ലയില്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍റെ ആദ്യ സമഗ്ര ഫാക്ടറി സ്ഥാപിക്കുന്നത് ഒരു പ്രധാന നാഴികക്കല്ലാണ്. ഗോദ്റെജ് ഉല്‍പാദന കേന്ദ്രത്തിനായി തമിഴ്നാടിനെ തിരഞ്ഞെടുക്കുന്നതിലൂടെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നല്‍കുന്നതിനൊപ്പം നൂതനത്വം പ്രോത്സാഹിപ്പിക്കുകയും തൊഴില്‍ സൃഷ്ടിക്കുകയും സമൂഹങ്ങളെ ഉയര്‍ത്തുകയും ചെയ്യുന്ന വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വളര്‍ച്ചയും ഉള്‍പ്പെടുത്തലും കൈകോര്‍ത്ത് മുന്നേറുന്ന ഭാവിയെ നാം ഒരുമിച്ച് രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പുതിയ പദ്ധതിയില്‍ അഭിമാനിക്കുന്നതായും അത് തമിഴ്നാട്ടില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിനെ അഭിനന്ദിക്കുന്നതായും തമിഴ്നാട് തൊഴിലുത്പാദന, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ഡോ. ടി.ആര്‍.ബി. രാജാ പറഞ്ഞു. ഈ സംവിധാനം ഡ്രാവിഡിയന്‍ മോഡല്‍ വളര്‍ച്ചയുടെ എം.കെ. സ്റ്റാലിന്‍ കാലഘട്ടത്തിലെ പ്രധാന സംരംഭങ്ങളില്‍ ഒന്നാണ്. തമിഴ്നാട്ടിന്‍റെ ഉയര്‍ന്ന തലത്തിലുള്ള ഉല്‍പാദന മേഖലാ മുന്നേറ്റവുമായി ഈ സ്മാര്‍ട്ട് മാനുഫാക്ചറിംഗ് യൂണിറ്റ് പൂര്‍ണ്ണമായും യോജിക്കുന്നു. ഈ പ്ലാന്‍റ് വൈവിധ്യം, സമത്വം, ഉള്‍പ്പെടുത്തല്‍ എന്നിവയക്ക് മുന്‍ഗണന നല്‍കി സ്ത്രീകള്‍ക്ക് 50 ശതമാനം തൊഴിലും എല്‍ജിബിടിക്യുഐഎ+ സമൂഹങ്ങളില്‍ നിന്നും വൈകല്യമുള്ളവരില്‍ നിന്നും 5 ശതമാനം പേര്‍ക്ക് തൊഴിലും നല്‍കാനുള്ള തമിഴ്നാടിന്‍റെ ശ്രമങ്ങളുമായി യോജിക്കുന്നു. കൂടാതെ 13 മാസമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഈ സംവിധാനം വേഗത്തില്‍ പ്രവര്‍ത്തനക്ഷമമായി എന്നത് തങ്ങളുടെ ദ്രുതഗതിയിലുള്ള ഭരണ സംവിധാനത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കല്‍പ്പെട്ട് പ്ലാന്‍റ് തങ്ങളുടെ ഉല്‍പ്പാദന ശേഷിയിലെ ഒരു വിപ്ലവകരമായ മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജിസിപിഎല്‍ എംഡിയും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍റെ ആദ്യത്തെ പൂര്‍ണ്ണമായും സംയോജിത സംവിധാനമായി ഒരു കുടക്കീഴിനുള്ളില്‍ ഇത് നിലകൊള്ളുന്നു. ഈ അത്യാധുനിക സംവിധാനത്തില്‍ സിന്തോള്‍, ഗോദ്റെജ് നമ്പര്‍ 1, ഗുഡ്നൈറ്റ്, ഗോദ്റെജ് എയര്‍, ഗോദ്റെജ് എക്സ്പര്‍ട്ട് ഹെയര്‍ കളര്‍ തുടങ്ങി ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കും. ആസൂത്രണം ചെയ്ത എല്ലാ ഉത്പാദന ലൈനുകളും പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായാല്‍ ഈ ഫാക്ടറിയില്‍ നിന്ന് 1500 കോടി രൂപ വരുമാനം ഉണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. നൂതനത്വം, ഉല്‍പാദനക്ഷമത, സുസ്ഥിരത എന്നിവയുടെ പ്രധാന പ്രേരകശക്തിയായി ഈ യൂണിറ്റ് മാറും. ഭാവിയിലും ജിസിപിഎല്ലിന്‍റെ തുടര്‍ച്ചയായ വളര്‍ച്ചയും വിജയവും ഉറപ്പാക്കുന്നതില്‍ ഇത് നിര്‍ണായകമായ പങ്കുവഹിക്കും. ഈ സുപ്രധാന നേട്ടം കൈവരിക്കാന്‍ സഹായിച്ച തമിഴ്നാട് സര്‍ക്കാരിന്‍റെ പുരോഗമനപരമായ ദീര്‍ഘദര്‍ശിയായ കാഴ്ചപ്പാടിനെ തങ്ങള്‍ ഹൃദയപൂര്‍വം പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ഓട്ടോമേഷനും ഡിജിറ്റലൈസേഷനും ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത ഈ പ്ലാന്‍റ് തങ്ങളുടെ നിലവിലുള്ള ലൈനുകളേക്കാള്‍ 2 മുതല്‍ 4 മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈലി ഓട്ടോമേറ്റഡ്, ഹൈ-സ്പീഡ് ഉത്പാദന ലൈനുകള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് ജിസിപിഎല്‍, ഇന്ത്യ സാര്‍ക്ക് ഉല്‍പ്പന്ന വിതരണ ഓര്‍ഗനൈസേഷന്‍ മേധാവി സൗരഭ് ജാവര്‍ പറഞ്ഞു. ഇത് ഉത്പാദനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഈ പ്ലാന്‍റ് ഇന്‍ഡസ്ട്രി 4.0 സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും റിയല്‍-ടൈം ഡാറ്റ അനലിറ്റിക്സിനായി ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്, പ്രക്രിയകള്‍ മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്ലാന്‍റ് വിവിധ വിഭാഗങ്ങളിലായി 1000ലധികം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. ഇത് പ്രാദേശിക സമൂഹത്തിനും ബിസിനസിനും ഗുണകരമായി. എല്‍ജിബിടിക്യുഐഎ+ സമൂഹത്തില്‍ നിന്നുള്ള വ്യക്തികളും വൈകല്യമുള്ളവരും മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ പോലുള്ള അത്യാവശ്യമായ ഷോപ്പ്-ഫ്ളോര്‍ ഓപ്പറേഷണല്‍ റോളുകളും ഗുണനിലവാരം, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്കും നിയമിതരാകും. ഇതിലൂടെ അവര്‍ നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളില്‍ സംയോജിതരാകുകയും പ്ലാന്‍റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സംഭാവന നല്‍കുകയും ചെയ്യും. ഭാവിയിലേക്കുള്ള കാഴ്ച്ചപാടിനെ പ്രതിഫലിപ്പിക്കുന്നതാണ് പ്ലാന്‍റിന്‍റെ രൂപകല്‍പ്പന.
ഇതില്‍ ജെന്‍ഡര്‍-ന്യൂട്രല്‍ വാഷ്റൂമുകള്‍, വൈകല്യമുള്ളവര്‍ക്കായി രൂപകല്‍പ്പന ചെയ്ത സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും ആക്സസിബിലിറ്റി സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എല്ലാ തൊഴിലാളികള്‍ക്കും സമതുലിതമായ ഒരു തൊഴിലിടവും ഉറപ്പാക്കുന്നു.
ജിസിപിഎല്ലിന്‍റെ സസ്റ്റൈനബിലിറ്റി ലക്ഷ്യങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (ഐജിബിസി)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സ്ഥിരതയുള്ള വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.






