കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ്, ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായും ഭാംല ഫൗണ്ടേഷനുമായും ചേര്‍ന്ന് ഐക്യരാഷ്ട്രസമിതിയുടെ പരിസ്ഥിതി പരിപാടിയുടെ പിന്തുണയോടെ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍ കാമ്പയിന്‍ ആരംഭിച്ചു. പ്ലാസ്റ്റിക് മലിനീകരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനും മണ്ണും സസ്യങ്ങളും വ്യാപകമായ പരിസ്ഥിതിയും സംരക്ഷിച്ച് ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താനും ഭൂമിയില്‍ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഇന്ത്യയില്‍ വന്‍ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. 2023ല്‍ മാത്രം 94.6 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ ഏകദേശം 43 ശതമാനം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കാണ്. ഈ വെല്ലുവിളിയെ നേരിടുന്നതിനായി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ഭൂമിയുടെ വിഭവങ്ങള്‍ സംരക്ഷിക്കാനും സുസ്ഥിരമായ ജീവിതരീതി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കാമ്പയിന്‍ ഊന്നിപ്പറയുന്നത്. ഈ സന്ദേശം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുംബൈയിലെ ബാന്ദ്രയില്‍ ആരംഭിച്ച ഗോദ്റെജ് മാജിക് റെഡി-ടു-മിക്‌സ് ഹാന്‍ഡ്വാഷ് സ്റ്റേഷനില്‍ നിന്നും കുപ്പികള്‍ വീണ്ടും നിറച്ച് ഉപയോഗിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. കുപ്പികള്‍ പുനരുപയോഗിക്കുന്നതോടെ ഒരു വര്‍ഷം എത്ര ടണ്‍ പ്ലാസ്റ്റിക് ലാഭിക്കാം എന്നും ഇവിടെ കാണിക്കുന്നുണ്ട്.
ജനങ്ങള്‍ക്കും ഭൂമിക്കും മുന്‍ഗണന നല്‍കുന്നത് തങ്ങളുടെ അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമാണെന്നും കഴിഞ്ഞ ദശകത്തില്‍ സുസ്ഥിരതയുടെ കാര്യത്തില്‍ തങ്ങള്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ നാദിര്‍ ഗോദ്റെജ് പറഞ്ഞു. ഊര്‍ജ്ജത്തിന്റെ 64 ശതമാനം ഇപ്പോള്‍ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നാണ്. കൂടാതെ പ്ലാസ്റ്റിക് പാക്കേജിംഗ് ഉപയോഗം 20 ശതമാനത്തിലധികം കുറയ്ക്കുകയും ചെയ്തു. ഉത്പാദിപ്പിക്കുന്ന പ്രീ-കണ്‍സ്യൂമര്‍, പോസ്റ്റ്-കണ്‍സ്യൂമര്‍ പ്ലാസ്റ്റിക് പാക്കേജിംഗ് 100 ശതമാനം ശേഖരിക്കാനും പുനരുപയോഗം ചെയ്യാനും കഴിഞ്ഞതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളാണ് പരിസ്ഥിതി സുസ്ഥിരതയ്ക്ക് ഏറ്റവും വലിയ ഭീഷണി. സാധാരണ ഹാന്‍ഡ്വാഷിനെ അപേക്ഷിച്ച് 50 ശതമാനം കുറവ് പ്ലാസ്റ്റിക്കും 75 ശതമാനം കുറവ് ഇന്ധനവും 75 ശതമാനം കുറവ് പേപ്പറും ഉപയോഗിക്കുന്ന ഒരു സുസ്ഥിര കണ്ടുപിടിത്തമാണ് ഗോദ്റെജ് മാജിക് ഹാന്‍ഡ്വാഷ്. കുപ്പികള്‍ വീണ്ടും ഉപയോഗിക്കുന്നത് പോലുള്ള ചെറിയ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കുനാകും എന്നാണ് ഈ കാമ്പയിന്‍ കാണിക്കുന്നു. ഇതിലൂടെ തങ്ങള്‍ ബോധവല്‍ക്കരണത്തെ പ്രവര്‍ത്തനമാക്കി മാറ്റുകയാണെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് പേഴ്‌സണല്‍ കെയര്‍ മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ നീരജ് സെന്‍ഗുട്ടുവന്‍ പറഞ്ഞു. ഗോദ്റെജ് ല’അഫെയറിന്റെ പിന്തുണയോടെയുള്ള ഈ പ്രചാരണം ഒരു സൈക്കിള്‍ റാലിയോടെ സമാപിച്ചു.
Content: Godrej Industries Group implements awareness campaign against plastic pollution






