തൃശ്ശൂർ: പൂനെയിലെ ആർമേഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്യിൽ നിന്നുള്ള എം.ഡി. പാത്തോളജി വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കുറുവങ്ങാട്ടിൽ സദാനന്ദന്റെ മകളും സൈനിക മെഡിക്കൽ ഓഫീസറുമായ മേജർ ഡോ. ഉത്തര കെ. സദാനന്ദനെ സിപിഎം മണലൂർ വടക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മണലൂർ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സുധർമൻ ചിരുകണ്ടത്ത് സ്വാഗതം പറഞ്ഞു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഏരിയ സെക്രട്ടറി പി.എ. രമേശൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി.എൻ. സുർജിത്, കെ.വി. ഡേവിസ്, ലോക്കൽ സെക്രട്ടറി എം.കെ. സദാനന്ദൻ, ആന്റണി തോപ്പിൽ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കെ.എസ്. അനിൽ നന്ദി രേഖപ്പെടുത്തി.






