കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ കലയനാട് സ്വദേശി ശാലിനിയുടെ 20 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 22നാണ് ഭർത്താവ് ഐസക് വെട്ടിപ്പരികേൽപ്പിച്ച ശാലിനിയെ പുനലൂർ താലൂക്കാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിനിടെ ജീവനക്കാരി മൃതദേഹത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ അഴിച്ചുമാറ്റി. ബന്ധുക്കൾക്കോ പോലീസിനോ കൈമാറാതെ ഇഞ്ചക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കൾ സ്വർണം അന്വേഷിച്ച് എത്തിയതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പുനലൂർ പൊലീസിൽ പരാതി നൽകി.




