സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. കേരളത്തിലെ സ്വർണ്ണ വിലയിൽ വൻ ഇടിവ്. പവന് 1,640 രൂപയും, ഗ്രാമിന് 205 രൂപയുമാണ് ഒറ്റ ദിവസം കൊണ്ട് താഴ്ന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,200 രൂപയും, ഗ്രാമിന് 8,775 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,08,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108.90 രൂപ, 8 ഗ്രാമിന് 871.20 രൂപ, 10 ഗ്രാമിന് 1,089 രൂപ, 100 ഗ്രാമിന് 10,890 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കനത്ത ഇടിവ് നേരിടുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.






