Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവുണ്ടായി.

ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായും കുറഞ്ഞു. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,275 രൂപയും ഒരു പവന് 1,06,200 രൂപയുമായിരുന്നു വില.

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിലയിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,350 രൂപയുമാണ്.

Advertisement
WhiteswanTV Footer